---
title: "സിപി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി കാരയാട് ലോക്കൽ കുടുംബ സംഗമം നടന്നു"
english_title: "CPIM Extended State Committee Family Meet Held at Karayad Keloth Thazha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/381515/ cpim-karayad-local-family-meet-kt-jaleel"
published_at: "2026-09-07T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e8258e18a4_LAILA_1.JPG"
keywords: []
---

# സിപി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി കാരയാട് ലോക്കൽ കുടുംബ സംഗമം നടന്നു

> **Lead Summary:** **കാരയാട്: ** സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി കാരയാട് ലോക്കല്‍ കുടുംബ സംഗമം നടത്തി. കാരയാട് കേളോത്ത് താഴെ വെച്ച് നടത്തിയ കുടുംബ സംഗമം കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കാരയാട്: ** സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി കാരയാട് ലോക്കല്‍ കുടുംബ സംഗമം നടത്തി. കാരയാട് കേളോത്ത് താഴെ വെച്ച് നടത്തിയ കുടുംബ സംഗമം കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.

ലോക്കല്‍ സെക്രട്ടറി വി.എം ഉണ്ണി അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പഴയകാല പാര്‍ട്ടി പ്രവര്‍ത്തകരായ കാരയാട് ബാലകൃഷ്ണന്‍, പി കോമപ്പന്‍ നായര്‍, ഇ.സി ചന്തപ്പന്‍, പി.എം കേളു, ഖാദര്‍ കുനിക്കാട്ട്, കെ.എം കുഞ്ഞിക്കണാരന്‍, ശാന്തനാഗത്ത് കുനി എന്നിവരെയും, യുവ എഴുത്തുകാരായ മനു കാരയാട്, നിധിന്‍ നടുപ്പറമ്പന്‍, എം അഖില്‍രാജ്, കാവ്യ മാമ്പഴി, ശരണ്യ ആനപൊയില്‍, ശോഭ പാലോട്ട്, യുവ വാദ്യ-തെയ്യം കലാകാരന്‍ രോഷിത്ത് തിരുവങ്ങായൂര്‍, വിദ്യാര്‍ത്ഥിയായ തായമ്പക കലാകാരന്‍ ബി.ആര്‍ ദേവാനന്ദ് എന്നിവരെയും ചടങ്ങില്‍ വെച്ച് ആദരിച്ചു.

കെ.പി രജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍, എ.എം സുഗതന്‍, എ.സി ബാലകൃഷ്ണന്‍, പി.വി അനുഷ, പി.പി രമണി എതുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മിഴി കലാസമിതി കണ്ണൂര്‍ അവതരിപ്പിച്ച പാട്ടരങ്ങും അരങ്ങേറി 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/381515/ cpim-karayad-local-family-meet-kt-jaleel)